ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ അസൗകര്യം മൂലം റദ്ദാക്കേണ്ടതില്ല, പകരം മറ്റൊരാള്‍ക്ക് കൈമാറാം

0
73
An Indian Railways staff counts currency notes of 500 denomination at a ticket counter, one of the few places still accepting the high denomination notes, in Allahabad, India , Wednesday, Nov. 9, 2016. Indians awakened to confusion Wednesday as banks and ATMs remained closed after the government withdrew the highest-denomination currency notes overnight to halt money laundering in a country where many in the poor and middle-class still rely mainly on cash. (AP Photo/Rajesh Kumar Singh)

ഇനി മുതല്‍ റിസര്‍വ് ചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ അസൗകര്യം മൂലം റദ്ദാക്കേണ്ടതില്ല, പകരം ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറാം.
സാധാരണ അസൗകര്യം കാരണം അവസാന നിമിഷമാകും ടിക്കറ്റ് റദ്ദാക്കുന്നത്. ഇത് പണനഷ്ടവുമുണ്ടാക്കുന്നു.
എന്നാല്‍ ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ സംവിധാനപ്രകാരം റിസര്‍വ് ചെയ്ത ടിക്കറ്റ് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരാള്‍ക്ക് നല്‍കാവുന്നതാണ്.

റെയില്‍വേ അഡ്മിനിസ്‌ട്രേഷന്റെ അധികാരമുള്ള റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ക്കാണ് ഇതിനുള്ള അധികാരം. ഒരു വ്യക്തിക്ക്, തനിക്കുറപ്പായ ടിക്കറ്റ് മറ്റൊരു കുടുംബത്തിന് കൈമാറാന്‍ സാധിക്കും. ഇത് കുടുംബത്തിലെ അച്ഛനോ അമ്മയ്‌ക്കോ സഹോദരനോ സഹോദരിക്കോ ആവാം. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പായി ഈ വ്യക്തി ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്ന് മാത്രം.

ഒരു വിദ്യാര്‍ത്ഥിക്ക് അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ട്രെയിന്‍ ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കില്‍ സ്ഥാപന മേധാവിയുടെ അനുമതി ലഭിച്ചിരിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കില്‍ ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് അപേക്ഷ സമര്‍പ്പിച്ച് ടിക്കറ്റ് ആവശ്യക്കാര്‍ക്ക് കൈമാറാം. എന്നാല്‍ ഒരിക്കല്‍ മാത്രമേ ടിക്കറ്റ് കൈമാറാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ എന്ന് റെയില്‍വേ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.