ഊബറിന്റെ ഇന്ത്യയിലെ ആദ്യ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോഹ്ലി

0
82


ന്യൂഡല്‍ഹി:ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബറിന്റെ ഇന്ത്യയിലെ ആദ്യ ബ്രാന്‍ഡ് അംബാസിറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് ഊബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള ഈ പങ്കാളിത്തമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് അമിത് ജയിന്‍ പറഞ്ഞു.

‘ഇന്ന് ഊബര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന റൈഡ്ഷെയറിംഗ് ആപ്പാണ്. തങ്ങളുടെ ഡ്രൈവര്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്-ജയിന്‍ വ്യക്തമാക്കി.

വരും നാളുകളില്‍ ഊബര്‍ ഇന്ത്യ നടപ്പാക്കുന്ന മാര്‍ക്കറ്റിങ്- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു.

2018 ലെ തങ്ങളുടെ ബ്രാന്‍ഡ് ലീഡിങ്ങ് പ്രമോട്ടര്‍ കോഹ്‌ലിയാണെന്നും വെറും പ്രമോട്ടര്‍ മാത്രമായിട്ടല്ല, ഇടപാടുകാരുടെ ഇടയില്‍ സ്വാധീനമുള്ള വ്യക്തിയെന്ന നിലയിലാണ് കോഹ്‌ലിയെ സ്ഥാനത്തേയ്ക്ക് പരിഗണിച്ചതെന്നുമാണ് കരാറിനെക്കുറിച്ച് യൂബര്‍ പ്രതികരിച്ചത്. എന്നാല്‍ കോഹ്‌ലിയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ യൂബര്‍ തയാറായില്ല.

പ്രധാന എതിരാളിയായ ഒല സൃഷ്ടിക്കുന്ന വെല്ലുവിളിക്ക് തടയിടാനാണ് ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നതിലൂടെ ഊബര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ഈജിപ്ത് മാര്‍ക്കറ്റിന് വേണ്ടി ഫുട്‌ബോള്‍ താരം മുഹമ്മദ് സലായെ ബ്രാന്‍ഡ് അംബാസഡറായി ഊബര്‍ നിയമിച്ചിരുന്നു.

ക്കറ്റിങ്- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു.