എംപിസിസി ആരോഗ്യ പരിശോധന ക്യാമ്പും രക്തദാനവും സംഘടിപ്പിച്ചു

0
64

മസ്‌കറ്റ്: പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് (എംപിസിസി) ആരോഗ്യ പരിശോധനാ ക്യാംപും രക്തദാനവും സംഘടിപ്പിച്ചു. റൂവി ബദര്‍ അല്‍ സമ ആശുപത്രിയില്‍ നടന്ന ക്യാംപില്‍ നിരവധി പേര്‍ പങ്കെടുത്തു. മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കെ. രാമനുണ്ണി ചടങ്ങില്‍ പങ്കെടുത്തു. പ്രവാസികളുടെ ഇത്തരം കൂട്ടായ്മകള്‍ മാനവ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

കണ്‍വീനര്‍ മൊയ്ദു വെങ്കിലാട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷരീഫ് മാന്നാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിജി. പി. തോമസ്, രക്ഷാധികാരി ഉമ്മര്‍ എരമംഗലം, മുന്‍ ഭാരവാഹികളായ വിദ്യന്‍സ് പണിക്കര്‍, ശരീഫ് ചിറയന്‍ കീഴില്‍, നിസാര്‍ കോഴിക്കോട്, ട്രഷറര്‍ റോഷന്‍ തോമസ്, റിനീഷ് മാള, ഷമീര്‍ തൃശൂര്‍, കബീര്‍ ചാവക്കാട്, സൈഗാള്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.