എം.പി.വീരേന്ദ്രകുമാര്‍ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

0
63

തിരുവനന്തപുരം: എം.പി.വീരേന്ദ്രകുമാര്‍ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. ഇടത് സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിക്കുക. ഇന്നു ചേര്‍ന്ന പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

യുഡിഎഫ് വിട്ടുവന്ന ജനതാദള്‍ ഇടതുമുന്നണിയില്‍ അംഗത്വം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടുത്ത മുന്നണി യോഗത്തിലെങ്കിലും തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് പാര്‍ട്ടി സെക്രട്ടറി ഷേഖ് പി.ഹാരിസ് പറഞ്ഞു. നിലവില്‍ ജെ.ഡി.എസുമായുള്ള ലയനം പരിഗണനയിലിലിലെന്നും ഹാരിസ് പറഞ്ഞു. മുന്‍ എം.എല്‍.എ ബി.ബാബുപ്രസാദാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.