ഐഎസ്എല്‍; എഫ്സി ഗോവയും ചെന്നൈയിന്‍ എഫ്സിയും സമനിലയില്‍ പിരിഞ്ഞു (1-1)

0
68

പനജി: ഐഎസ്എല്‍ രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ എഫ്സി ഗോവയും ചെന്നൈയിന്‍ എഫ്സിയും തമ്മിലെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു
പിറന്നത്. ഗോവയ്ക്ക് വേണ്ടി മാനുവല്‍ ലാന്‍സറോട്ടെയും(64) ചെന്നൈയ്ക്ക് വേണ്ടി അനിരുദ്ധ് ഥാപയും(71) ആണ് ലക്ഷ്യം കണ്ടത്.

മല്‍സരം സമനിലയിലായെങ്കിലും എതിരാളികളുടെ മൈതാനിയില്‍ ഗോള്‍ നേടി എന്ന നേട്ടം ചെന്നൈയിനുണ്ട്. ചെന്നൈയില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരം സമനിലയില്‍ പിരിഞ്ഞാലും ചെന്നൈയിന്‍ എഫ്‌സി യ്ക്ക് ഫൈനലിലേക്ക് കടക്കാം. സൂപ്പര്‍ താരം ജെജെയുടെ ഫോമില്ലായ്മയാണ് ഇന്നത്തെ മല്‍സരത്തിലും ചെന്നൈയിന് തിരിച്ചടിയായത്.

ബെംഗളൂരുവും പുണെയും തമ്മിലുള്ള ആദ്യ പാദ പോരാട്ടവും സമനിലയില്‍ അവസാനിക്കുകയായിരുന്നു.