കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനാല്‍ പലിശക്കാര്‍ യുവതിയെ കത്തിച്ചു

0
65

ലഖ്‌നൗ: കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് പലിശക്കാര്‍ ദളിത് യുവതിയെ കത്തിച്ചു. യു.പിയിലെ ബലിയാ ജില്ലയിലാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോള്‍ വാരണാസിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 40കാരിയായ രശ്മി ദേവിക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പുലര്‍ച്ചെ രണ്ടുമണിക്ക് വീട്ടില്‍ ഉറങ്ങുകയായിരുന്നു രശ്മി. പലിശക്കാര്‍ ഇവരുടെ വീടിനു മണ്ണെണ്ണ ഒഴിച്ച് തീയിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് സാരമായി പരുക്കേറ്റ രശ്മിയെ ബന്ധുക്കളാണ് ആശുപ്രതിയിലെത്തിച്ചത്.

സംഭവത്തില്‍ ശുദൂസിംഗിനെയും സോനു സിംഗിനെയുമായാണ് പൊലീസ് പിടികൂടിയത്. രണ്ട് വര്‍ഷം മുന്‍പ് രശ്മി ഇവരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതിനു പുറമെ സംഭവത്തിനു പിന്നില്‍ വേറെ ഏതെങ്കിലും കാരണമുണ്ടെയന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.