കെ. സുധാകരന്‍ ആര്‍എസ്എസിന്റെ ആത്മാവും കോണ്‍ഗ്രസിന്റെ ശരീരവുമായാണ് പതിറ്റാണ്ടുകളായി ജീവിക്കുന്നത്; ഇ.പി ജയരാജന്‍

0
87

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ വിമര്‍ശനവുമായി ഇ.പി ജയരാജന്‍. ബിജെപി യിലേക്ക് ചേക്കാറാനായി വീര്‍പ്പുമുട്ടി നില്‍ക്കുന്ന കെ. സുധാകരന്‍ ആര്‍എസ്എസിന്റെ ആത്മാവും കോണ്‍ഗ്രസിന്റെ ശരീരവുമായാണ് പതിറ്റാണ്ടുകാളായി ജീവിക്കുന്നതെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ നഗരത്തില്‍ നടത്തിയ നിരാഹാര നാടകത്തിലും ആര്‍എസ്എസ് സാന്നിധ്യം ശക്തമായിരുന്നു. സിപിഐഎം പ്രവര്‍ത്തകരെ വധിച്ച കേസുകളില്‍ പ്രതിയായിരുന്ന ആര്‍എസ്എസിന്റെ സംസ്ഥാന നേതാവ് നേരിട്ട് സമരപന്തലില്‍ എത്തിയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ബിജെപിയിലേക്ക് പോകാന്‍ തോന്നിയാല്‍ താന്‍ പോകുമെന്നും, തന്നെ പലതവണ ക്ഷണിച്ചിരുന്നുവെന്നുമുള്ള തുറന്നു പറച്ചിലിന് പിന്നിലും ഈ നേതാവിന്റെ പിന്തുണയും ഹൈക്കമാന്റിന്റെ കഴിവില്ലായ്മയുമാണെന്നാണ് നിരീക്ഷിക്കാനാവുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ സുധാകരനെതിരായി വിമര്‍ശനമുന്നയിക്കുന്നത്.

സുധാകരന്റെ സ്ഥിരം ഗുണ്ടകളില്‍ പലരും ആര്‍എസ്എസുകാരാണ്. ത്രിപുര മാതൃകയില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ പര്‍ച്ചേസ് ചെയ്യുകയെന്ന തന്ത്രമാണ് അമിത് ഷാ കേരളത്തിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വേണം മനസ്സിലാക്കാന്‍. ഇത്തരത്തില്‍ പര്‍ച്ചേസ് ചെയ്യപ്പെട്ട നേതാക്കളില്‍ ഒരാള്‍ മാത്രമാണ് സുധാകരനെന്നും ഫെയ്‌സ്ഹബുക്കിലെഴുതിയ കുറിപ്പില്‍ ഇ.പി ജയരാജന്‍ പറയുന്നു.

ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ബിജെപിയിലേക്ക് ചേക്കേറാനായി വീര്‍പ്പുമുട്ടി നില്‍ക്കുന്ന കെ സുധാകരന്‍ ആര്‍.എസ്.എസിന്റെ ആത്മാവും കോണ്‍ഗ്രസിന്റെ ശരീരവുമായാണ് പതിറ്റാണ്ടുകളായി ജീവിക്കുന്നത്….

കണ്ണൂര്‍ നഗരത്തില്‍ നടത്തിയ നിരാഹാര നാടകത്തിലും ആര്‍.എസ്.എസ് സാനിധ്യം ശക്തമായിരുന്നു. സിപിഎം പ്രവര്‍ത്തകരെ വധിച്ച കേസുകളില്‍ പ്രതിയായിരുന്ന ആര്‍.എസ്.എസിന്റെ സംസ്ഥാന നേതാവ് നേരിട്ട് സമരപന്തലില്‍ എത്തിയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ബിജെപിയിലേക്ക് പോകാന്‍ തോന്നിയാല്‍ താന്‍ പോകുമെന്നും, തന്നെ പലതവണ ക്ഷണിച്ചിരുന്നുവെന്നുമുള്ള തുറന്നു പറച്ചിലിന് പിന്നിലും ഈ നേതാവിന്റെ പിന്‍തുണയും, ഹൈക്കമാന്റിന്റെ കഴിവില്ലായ്മയുമാണെന്നാണ് നിരീക്ഷിക്കാനാവുന്നത്.

സുധാകരന്റെ സ്ഥിരം ഗുണ്ടകളില്‍ പലരും ആര്‍.എസ്.എസുകാരാണ്. ത്രിപുര മാതൃകയില്‍ കോണ്‍ഗ്രസ്സ് നേതാക്കളെ കൂട്ടത്തോടെ പര്‍ച്ചേസ് ചെയ്യുകയെന്ന തന്ത്രമാണ് അമിത്ഷാ കേരളത്തിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വേണം മനസ്സിലാക്കാന്‍. ഇത്തരത്തില്‍ പര്‍ച്ചേസ് ചെയ്യപ്പെട്ട നേതാക്കളില്‍ ഒരാള്‍ മാത്രമാണ് സുധാകരന്‍. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍, നേരത്തെ ഉള്ളിലിട്ടിരുന്ന ആര്‍എസ്എസിന്റെ കാക്കി വേഷം സുധാകരന്‍ പുറത്ത് കാണിക്കുമെന്നാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത്. കോണ്‍ഗ്രസ്സ് നേതാക്കളും ഹൈക്കമാന്റും സുധാകരനോട് ഇപ്പോള്‍ കാണിക്കുന്ന മൗനത്തിന് നാളെ വലിയ വില കൊടുക്കേണ്ടിവരും. കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കള്‍ പോലും നടത്തിയ പല അഴിമതി കഥകളും സുധാകരന് അറിയുന്നത് കൊണ്ട്, കയ്ച്ചിട്ട് ഇറക്കാനും, മധുരിച്ചിട്ട് തുപ്പാനും പറ്റില്ലെന്ന അവസ്ഥയിലാണ് ഹൈക്കമാന്റ്.

സിപിഎം നേതാക്കളേയും അണികളേയും വകവരുത്താനുള്ള ആര്‍എസ്എസിന്റെ തന്ത്രങ്ങളില്‍ സുധാകരന് ഇന്നലെകളില്‍ പങ്കുണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. വരും ദിവസങ്ങളില്‍ സുധാകരന്റെ വായില്‍ നിന്ന് വര്‍ഗ്ഗീയ വിഷം ചീറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല, എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഇത് കരുതിയിരിക്കണം. വീട്ടില്‍ മീന്‍ വാങ്ങിച്ച് കൊടുക്കാനും തേങ്ങ പൊതിയ്ക്കാനും നില്‍ക്കുന്ന കോണ്‍ഗ്രസ്സിലെ ഏതാനം സ്ഥാനമോഹികളുടെ മുതലാളി വാത്സല്യമാണ്, പെയ്ഡ് സോഷ്യല്‍ മീഡിയ പ്രമോഷനായി ഇപ്പോളും സുധാകരനെ സോപ്പിന്‍ കുമിളകള്‍ പോലെ നിര്‍ത്തുന്നത്. ഈ കുമിളകള്‍ ഇന്നല്ലെങ്കില്‍ നാളെ പൊട്ടുകതന്നെ ചെയ്യും. കാരണം സോപ്പിൻ ‍കുമിളകള്‍ക്ക് അല്‍പ്പായുസെയുള്ളുവെന്ന് സുധാകരനും, കോണ്‍ഗ്രസ് നേതൃത്വവും ഓര്‍ക്കുന്നത് നല്ലതായിരിക്കും.