കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് വ്യോമയാന മന്ത്രാലയത്തിന്റെ അധികചുമതല

0
53

ന്യൂഡല്‍ഹി:കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അധികചുമതല നല്‍കി പുതിയ ഉത്തരവ്. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് നല്‍കാത്തതില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ അശോക് ഗജപതിരാജു മന്ത്രിസ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് മന്ത്രാലയത്തിന്റെ അധികചുമതല നല്‍കുന്നത്.

ശനിയാഴ്ച ഉച്ചയോടെ രാഷ്ടട്രപതി രാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. മുന്‍പ് റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവിനെ വാണിജ്യമന്ത്രിയായി ചുമതല നല്‍കിയിരുന്നു.

എന്നാല്‍ അശോക് ഗജപതി റാവുവിന് പകരം  പ്രധാനമന്ത്രി നരേന്ദ്രമോദി ആരുടേയും പേര് നല്‍കിയിട്ടില്ല. പ്രധാനമന്ത്രി തനിക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ നല്ലരീതിയ്ല്‍ നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.