കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തുള്ളവർ വരും സോണിയ ഗാന്ധി

0
62

മുംബൈ: ഭാവിയില്‍ നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 2004 ല്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത് തന്നെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയാത് കൊണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യ ടുഡെ കോണ്‍ക്ലൈവ് ടുഡൈയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

ഗാ​ന്ധി കു​ടും​ബ​ത്തി​ൽ അം​ഗ​മാ​ല്ലാ​ത്ത ഒ​രു നേ​താ​വി​ല്ലാ​തെ കോ​ണ്‍​ഗ്ര​സി​നു മു​ന്നോ​ട്ടു പോ​കാ​നാ​വു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ടു ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി​യു​ടെ മ​റു​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ലൂ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന രീ​തി ചൂ​ണ്ടി​ക്കാ​ട്ടി​യ സോ​ണി​യ, മ​ക്ക​ൾ രാ​ഷ്ട്രീ​യ​ത്തെ ന്യാ​യീ​ക​രി​ക്കാ​ൻ യു​എ​സി​നെ ബു​ഷ്, ക്ലി​ന്‍റ​ണ്‍ കു​ടും​ബ​ത്തെ ഉ​ദാ​ഹ​ര​ണ​മാ​യി എ​ടു​ത്തു​പ​റ​ഞ്ഞു.

19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷയായി പ്രവര്‍ത്തിച്ച സോണിയ ഗാന്ധി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാഹുല്‍ ഗാന്ധിക്കായി സ്ഥാനമൊഴിഞ്ഞത്. കോണ്‍ഗ്രസിന് ജനങ്ങളുമായി സംവദിക്കാന്‍ പുതിയ വഴി കണ്ടെത്തേണ്ടത് ആവശ്യമാണെന്നും അവര്‍ പറഞ്ഞു.