തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊള്ളപ്പലിശ സംഘം കൊച്ചിയില്‍ പിടിയില്‍

0
71

കൊ​ച്ചി: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ​യാ​ണ് ഇ​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​ര​ള​ത്തി​ലെ വ​ൻ​കി​ട ബി​സി​ന​സ് ഗ്രൂ​പ്പി​ന്‍റെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. കേരളത്തില്‍ മാത്രം ഇവര്‍ 500 കോടിയോളം രൂപ വിതരണം ചെയ്‌തെന്നാണ് വിവരം.

പരാതിക്കാരനായ ഫിലിപ്പ് 40 ലക്ഷം രൂപ ഇവരില്‍ നിന്ന് വാങ്ങിയിരുന്നു. പണം തിരികെ നല്കിയ ശേഷവും ഫിലിപ്പിന്റെ ആഡംബരവാഹനം സംഘം തട്ടിയെടുത്തു. ഇതേത്തുടര്‍ന്നാണ് ഫിലിപ്പ് പൊലീസില്‍ പരാതി നല്കിയത്. കൊച്ചി കേന്ദ്രീകരിച്ച് വലിയ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പണം നല്കുന്നതായിരുന്നു ഇവരുടെ പതിവ്.സം​ഭ​വ​ത്തെ​കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.