തീര സംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു; നാല് പേര്‍ക്ക് പരിക്ക്‌

0
61

മുംബൈ: തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. പരുക്കേറ്റ ക്രൂ അംഗങ്ങളെ മുംബൈയിലെ നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീരസംരക്ഷണ സേനയുടെ സിജി 803 ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ല. പറന്നുയര്‍ന്ന് 25 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ മുംബൈ ഒഎന്‍ജിസി യിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മലയാളികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു