ത്രിപുരയിലെ ചിരിലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

0
56

അഗര്‍ത്തല: ത്രിപുരയിലെ ചിരിലം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു . ബിജെപി പ്രവർത്തകരുടെ ആക്രമണങ്ങളെ തുടർന്ന് സ്വന്തം സ്ഥാനാർത്ഥിക്ക് പോലും അയൽ ജില്ലയിലേക്ക് താമസം മാറ്റേണ്ടി വന്നു വെന്നും തെരഞ്ഞെടുപ്പ് മാറ്റി വെക്കണം എന്നുമുള്ള സിപിഎമ്മിന്‍റെ ആവശ്യത്തെ തുടർന്നാണിത്. ആയിരക്കണക്കിന് പ്രവർത്തകരും സ്ഥാനാർത്ഥിയും ജില്ലക്ക് പുറത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്. സത്യസന്ധമായ തെരഞ്ഞെടുപ്പ് സാധ്യമല്ല.

ബിജെപിയുടെ ആക്രമണങ്ങൾക്ക് പൊലീസിന്‍റെ ഒത്താശയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജൻധർ പറഞ്ഞു.