ഫുഡ് അനലിസ്റ്റുകളെ ക്ഷണിക്കുന്നു

0
83

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലാബിലേക്ക് ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നു. പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. എം.എസ്.സി മൈക്രോ ബയോളജി/ ഫുഡ് ടെക്‌നോളജി/കെമിസ്ട്രി വിഷയങ്ങളിലൊന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും അംഗീകൃത ഫുഡ് അനാലിസിസ് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2241144.