ബിഡിജെഎസ് എന്‍ഡിഎ മുന്നണി വിട്ടേക്കും; തീരുമാനം ബുധനാഴ്ച ചേരുന്ന യോഗത്തില്‍

0
42

കൊല്ലം: ബിഡിജെഎസ് എന്‍ഡിഎ മുന്നണി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിഡിജെഎസിന് അര്‍ഹിക്കുന്ന പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. രാജ്യസഭാ സീറ്റ്, ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാത്തതില്‍ ബിഡിജെഎസിന് അതൃപ്തിയുണ്ട്.

തുഷാര്‍ വെള്ളാപ്പള്ളി മാര്‍ച്ച് 14-ന് കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസിന്റെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ മുന്നണി വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഉത്തര്‍പ്രദേശില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും 14 ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ബിജെപിയുടെ ഭാഗത്തുനിന്നുതന്നെ

ഇന്നുമുതല്‍ രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാമെന്നിരിക്കെ ഇതുവരെ ബിഡിജെഎസിന് ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഡിജെഎസ് എന്ത് നിലപാട് സ്വീകരിക്കും എന്നകാര്യത്തിലും ബുധനാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമാകും.