ബീഫിനെ തോല്‍പ്പിക്കും ഈ സോയാ ഫ്രൈ..

0
88


രുചികരമായി ഏറ്റവും എളുപ്പത്തില്‍ പാകം ചെയ്യാന്‍ കഴിയുന്ന വെറൈറ്റി ആഹാരമാണ് വെജിറ്റബിള്‍ മീറ്റ് എന്നറിയപ്പെടുന്ന സോയാബീന്‍. പ്രത്യേക മസാലകള്‍ ചേര്‍ത്തുണ്ടാക്കിയാല്‍ ബീഫിനെ വെല്ലുന്ന രുചിയാണ് സോയാബീനുള്ളത്.
സോയ ഫ്രൈ തയാറാക്കുന്നതിനുള്ള ചേരുവകള്‍

സോയ രണ്ടാക്കി നുറുക്കിയത്- 3 കപ്പ്.
ചുവന്നുള്ളി നീളത്തില്‍ രണ്ടാക്കി നുറുക്കിയത് ഒന്നരക്കപ്പ്.
തേങ്ങ ചിരകിയത് അരക്കപ്പ്.
ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത്. അരച്ചത് ഒന്നര ടേബിള്‍സ്പൂണ്‍.
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍.
കുരുമുളക് പൊടി- മുക്കാല്‍ ടീസ്പൂണ്‍. മസാലപ്പൊടി- 3 നുള്ള്.
കറിവേപ്പില- 1 തണ്ട്.
വെളിച്ചെണ്ണ- 8 ടേബിള്‍സ്പൂണ്‍.
ഉപ്പ് ആവശ്യത്തിന്.

സോയ ഫ്രൈ തയാറാക്കുന്ന വിധം

കഴുകിയെടുത്ത സോയയില്‍ കുറച്ച് ചൂടുവെള്ളമൊഴിച്ച് ഉപ്പിട്ട് വയ്ക്കണം. 10 മിനിറ്റ് ശേഷം സോയ പിഴിഞ്ഞെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചുവയ്ക്കുക.

ഫ്രൈ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച ശേഷം എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കണം. നന്നായി ചൂടായ ശേഷം അതിലേക്ക് ചുമന്നുള്ളി ചേര്‍ത്ത് ഉപ്പിടണം. ഇതിനുശേഷം സോയ ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ശേഷം അടപ്പ് വെച്ച് മൂടി വേവിക്കുക. വെള്ളം വലിഞ്ഞാല്‍ അതില്‍ കറിവേപ്പിലെയും കുറച്ച് വെളിച്ചെണ്ണയും ചെര്‍ത്ത് നല്ലതുപോലെ ഇളക്കുക.

തീ കുറച്ച് വേണം ഇനി എല്ലാം ചെയ്യാന്‍. വേവിച്ച് വെച്ചതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ബ്രൌണ്‍ ആകുന്നതുവരെ ഇളക്കുക. തുടര്‍ന്ന് 3 നുള്ള് മസാലപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇതോടെ സ്വാദിഷ്ടമായ സോയ ഫ്രൈ തയാറായി.