ബെംഗളൂരുവില്‍ കാര്‍ മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

0
77

ബെംഗളൂരു: കാര്‍ മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു നൈസ് റോഡിലാണ് സംഭവം. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വി.ഗോപിനാഥന്‍ നായരുടെ മകള്‍ ശ്രുതി ഗോപിനാഥ് (24), ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ ശ്രീവാസ്തവ് (24), ആന്ധ്ര സ്വദേശിനി അര്‍ഷിയകുമാരി (24) എന്നിവരാണ് മരിച്ചത്. അര്‍ഷിയയുടെ മാതാപിതാക്കള്‍ തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥരാണ്.

Image result for 3 college students killed in accident on bangalore nice road

മരിച്ച മൂന്നുപേരും ബെംഗളൂരുവില്‍ അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ എം.ബി.എ. വിദ്യാര്‍ഥിനികളാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. വാഹനം ഓടിച്ച പ്രവീണ്‍, പവിത് കോഹ്ലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.