മ​ഹാ​രാ​ഷ്ട്ര​യി​ൽ വൻ ക​ർ​ഷ​ക പ്ര​തി​ഷേ​ധം

0
52

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ൻ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ഴു​തി ത​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം. സി​പി​എം ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ ആ​ഖി​ല ഭാ​ര​തീ​യ കി​സാ​ൻ സ​ഭ​യാ​ണ് (എ​ബി​കെ​എ​സ്) പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച നാ​സി​ക്കി​ലെ സി​ബി​എ​സ് ചൗ​ക്കി​ൽ​നി​ന്നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മാ​ർ​ച്ച് മും​ബൈ​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

ക​ർ​ഷ​ക​രു​ടെ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും എ​ബി​ക​ഐ​സ് ആ​രോ​പി​ച്ചു. ബി​ജെ​പി സ​ർ​ക്കാ​ർ ബ​ജ​റ്റി​ലും പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി യാ​തൊ​ന്നും നീ​ക്കി​വ​ച്ചി​ട്ടി​ല്ല. 1,753 ക​ർ​ഷ​ക​രാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു​ശേ​ഷം സ​ർ​ക്കാ​ർ 34,022 കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ല ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും എ​ബി​കെഎ​സ് ആ​വ​ശ്യ​പ്പെ​ട്ടു.