രാജ്യത്തെ 95% ഭൂപ്രദേശത്ത് സാന്നിധ്യമുണ്ടെന്ന് ആര്‍എസ്എസ്;തകര്‍ത്തത് ആകാശവാണിയുടെ റെക്കോര്‍ഡെന്നും അവകാശവാദം

0
63

നാഗ്പൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂവിസൃതിയില്‍ സാന്നിധ്യമുള്ള പ്രസ്ഥാനം തങ്ങളാണെന്ന് ആര്‍എസ്എസ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂപ്രദേശത്ത് സാന്നിധ്യമുള്ള ഓള്‍ ഇന്ത്യ റേഡിയോയുടെ റെക്കോര്‍ഡ് തകര്‍ത്തെന്നാണ് ആര്‍എസ്എസിന്റെ അവകാശവാദം. ഇന്ത്യയുടെ 95% ഭൂപ്രദേശത്തും സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആര്‍എസ്എസ് അവകാശപ്പെടുന്നു. ഓള്‍ ഇന്ത്യ റേഡിയോയുടെ സാന്നിധ്യം 92% ഭൂവിസ്തൃതിയില്‍ മാത്രമാണെന്നും ആര്‍എസ്എസ് പറയുന്നു.നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഈ അവകാശവാദം ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ 95% പ്രദേശത്തും തങ്ങളുടെ സാന്നിധ്യമുണ്ടെന്നു ത്രിദിന ജനറല്‍ ബോഡി യോഗത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ വ്യക്തമാക്കി. നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ചില ഉള്‍പ്രദേശങ്ങളിലും കശ്മീര്‍ താഴ്വരയിലും മാത്രമാണ് ആര്‍എസ്എസ്സിന്റെ സാന്നിധ്യമില്ലാത്തതെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.