രാജ്യസഭാ സീറ്റില്‍ അ​ഭി​ഷേ​ക് മ​നു സിംഗ് വിക്ക്‌ പി​ന്തു​ണ​യുമായി മ​മ​ത ബാ​ന​ര്‍​ജി

0
51

കൊൽക്കത്ത : രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ. കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് മ​നു സിംഗ് വി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു. സി​പി​എ​മ്മി​ന്‍റെ ത​പ​ൻ​കു​മാ​ർ സെ​ന്നി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന ഒഴിവിലേയ്ക്കാണ്‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

സിംഗ് വി​യും ക​പി​ൽ സി​ബ​ലും ത​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ര​വ​ധി കേ​സു​ക​ൾ വാ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് ബം​ഗാ​ളി​ൽ​ നി​ന്ന് ഒ​ഴി​വു​വ​രു​ന്ന അ​ഞ്ചാ​മ​ത് സീ​റ്റി​ലേ​ക്ക് സിംഗ് വി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും മ​മ​ത പ​റ​ഞ്ഞു.
പാ​ര്‍​ട്ടി​യു​ടെ ഉ​ന്ന​താ​ധി​കാ​ര​സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് മ​മ​ത​യു​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച അ​ഭി​ഷേ​ക് സിംഗ് വി​യു​ടെ ജ​യം ഇ​തോ​ടെ ഉ​റ​പ്പാ​യി. ഇ​ട​തു​മു​ന്ന​ണി​യു​മാ​യി ഉ​ഭ​യ​ക​ക്ഷി​ ച​ര്‍​ച്ച ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.