റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

0
55

മുംബൈ: റിസര്‍വ് ബാങ്ക് ഈ വര്‍ഷം റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന.

പണപ്പെരുപ്പ നിരക്കിലെ വര്‍ധനയും ധനകമ്മി കൂടുന്നതും നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐയ്ക്ക് സമ്മര്‍ദമേകും. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നതും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലക്കയറ്റവും രാജ്യത്തെ പണപ്പെരുപ്പം ഉയരാനിടയാക്കും.

അതോടെ റീട്ടെയില്‍ പണപ്പെരുപ്പനിരക്ക് നാല് ശതമാനത്തില്‍ നിര്‍ത്താന്‍ ആര്‍ബിഐയ്ക്ക് പണിപ്പെടേണ്ടിവരും. അധികം താമസിയാതെ റീട്ടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.

റിപ്പോ നിരക്കില്‍ 0.25ശതമാനമെങ്കിലും വര്‍ധന 2018ല്‍ പ്രതീക്ഷിക്കുന്നതായി കെയര്‍ റേറ്റിങിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പ നിരക്ക് 5.1-5.6ശതമാനത്തിലെത്തുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. മഴലഭ്യത പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാകും.