റ​ബാദ​ക്ക്​ അ​ഞ്ചു വി​ക്ക​റ്റ്​; ആ​സ്​​ട്രേ​ലി​യ ഒാള്‍ഒൗട്ട്​

0
46

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 243 ന് എല്ലാവരും പുറത്ത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ പേസര്‍ കഗീസോ റബാദയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് സന്ദര്‍ശകരെ താരതമ്യേന കുറഞ്ഞ സ്കോറില്‍ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയെ തുണച്ചത്. ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യ ഇന്നിങ്സ് ആരംഭിച്ച ആതിഥേയരുടെ ആദ്യവിക്കറ്റ് വീഴ്ത്തി ആദ്യദിനത്തില്‍ ഓസീസ് തിരിച്ചടിക്കുകയും ചെയ്തു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​രു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ല്‍ 39 റ​ണ്‍​സെ​ടു​ത്തു. എ​യ്​​ഡ​ന്‍ മാ​ര്‍​ക്ര​മി​​െന്‍റ (11) വി​ക്ക​റ്റാ​ണ്​ ആ​തി​ഥേ​യ​ര്‍​ക്ക്​ ന​ഷ്​​ട​മാ​യ​ത്. ഡീ​ന്‍ എ​ല്‍​ഗ​റും (11) കാ​ഗി​സോ റ​ബാ​ദ​യു​മാ​ണ്​ (17) ക്രീ​സി​ല്‍. ടോ​സ്​​ നേ​ടി ബാ​റ്റി​ങ്ങിനിറങ്ങിയ ആസ്​ട്രേലിയക്ക്​ ബാ​ന്‍​ക്രോ​ഫ്​​റ്റും ഡേ​വി​ഡ്​ വാ​ര്‍​ണ​റും (63) നല്ലതുടക്കം നല്‍കി. എന്നാല്‍, ബാ​ന്‍​ക്രോ​ഫ്​​റ്റ്​ (38) മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ കൂ​ട്ട​ത്ത​ക​ര്‍​ച്ച തുടങ്ങി. റ​ബാ​ദ​യു​ടെ പേ​സി​ലാ​ണ്​ ഒാ​സീ​സ്​ താ​ര​ങ്ങ​ള്‍ പെ​െ​ട്ട​ന്ന്​ കൂ​ടാ​രം ക​യ​റി​യ​ത്.

കാ​​മ​റോ​ണ്‍ ബാ​ന്‍​ക്രോ​ഫ്​​റ്റ് (38), സ്​​റ്റീ​വ്​ സ്​​മി​ത്ത് (25), ടിം ​പെ​യ്​​ന്‍ (36), ഷോ​ണ്‍ മാ​ര്‍​ഷ് (24) എ​ന്നി​വ​ര്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍​ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. 182ന്​ ​എ​ട്ട്​ എ​ന്ന​നി​ല​യി​ല്‍ ത​ക​ര്‍​ന്ന ഒാ​സീ​സ്​ 200 ക​ട​ക്കി​ല്ലെ​ന്ന്​ തോ​ന്നി​ച്ചെ​ങ്കി​ലും വാ​ല​റ്റ​ത്തെ ചെ​റു​ത്തു​നി​ല്‍​പു​ക​ളാ​ണ്​ ഒാ​സീ​സി​നെ മാ​ന്യ​മാ​യ സ്​​കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്.