വട്ടപൊട്ടിലെ സുന്ദരി…

0
131

 

കാലം മാറിയതോടെ വട്ടപൊട്ടിന് പ്രചാരം വര്‍ദ്ധിച്ചു.വട്ടപൊട്ടും മെറ്റല്‍ മാലയും കോട്ടണ്‍ സാരിയുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ വരെ ഈ രീതി പിന്തുടരാന്‍ ഇപ്പോള്‍ മടി കാണിക്കാറില്ല. എന്തു കൊണ്ടാണ് യുവതികള്‍ വട്ടപ്പൊട്ടിനോട് കൂടുതല്‍ ഇഷ്ടം കാണിക്കുന്നതെന്ന സംശയം പലരിലുമുണ്ട്.
മുഖത്തിന് പ്രത്യേക അഴകും കാന്തിയും നല്‍കാന്‍ വട്ടപ്പൊട്ടിന് സാധിക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ സുന്ദരിക്കുട്ടികള്‍ പറയുന്നത്. പൊതുവേദികളിള്‍ വ്യത്യസ്ഥയാകാനും പക്വത തോന്നിക്കാനും വട്ടപ്പൊട്ടിന് സാധിക്കുമെന്നാണ് പലരുടേയും വിശ്വാസം.

അലങ്കാരങ്ങളൊന്നുമില്ലാതെ സിമ്പിള്‍ ആണ് വട്ടപ്പൊട്ട് എന്നതാണ് പെണ്‍കുട്ടികളെ ഈ മാറ്റത്തിലേക്ക് നയിക്കാന്‍ കാരണം. വസ്ത്രത്തിന്റെ നിറത്തിലുള്ള പൊട്ടുകള്‍ ലഭ്യമാണെങ്കിലും കറുപ്പും ചുവപ്പും നിറങ്ങളിലുള്ള വട്ടപ്പൊട്ടുകള്‍ക്കാണ് ഡിമാന്‍ഡ്.