വികടകുമാരനിലെ ആദ്യഗാനം എത്തി

0
79

വികടകുമാരനിലെ ആദ്യഗാനം എത്തി. സൂപ്പര്‍ ഹിറ്റ് ചിത്രമായ റോമന്‍സിന് ശേഷം അതേ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് വികടകുമാരന്‍. ശ്രീനിവാസനും അഖില ആനന്ദും ചേര്‍ന്ന് ആലപിച്ച ‘കണ്ണും കണ്ണും’ എന്ന പ്രണയഗാനമാണ് റിലീസ് ആയിരിക്കുന്നത്. രാഹുല്‍ രാജിന്റെതാണ് സംഗീതം. ഗാനരംഗത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും മാനസയും പ്രത്യക്ഷപ്പെടുന്നു. ശിക്കാരി ശംഭുവിലെ പ്രണയരംഗങ്ങളിലെ അഭിനയത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് വിഷ്ണു നല്‍കുന്ന മറുപടിയാണ് വികടകുമാരനിലെ ഈ പ്രണയഗാനം.