സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ്; ഇന്ത്യക്ക് അഞ്ചാം സ്ഥാനം

0
68

സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ അഞ്ചാം സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. അയര്‍ലന്റിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി വരുണ്‍ കുമാര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഷിലനന്ദ് ലക്ര, ഗുര്‍ജന്ത് സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. അയര്‍ലന്‍ഡിനായി ജൂലിയന്‍ ഡാല്‍ ലക്ഷ്യം കണ്ടു. ലോക നമ്പര്‍ വണ്‍ ടീമായ ആസ്‌ട്രേലിയ സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഫൈനലില്‍ പ്രവേശിച്ചു.