സെല്‍ഫിക്കുള്ളിലെ സത്യം അറിയാതെ സെല്‍ഫിഭ്രമം…

0
122
young teenager girl taking selfie in bathroom with smartphone

 

പ്രായഭേദമന്യേ എല്ലാവരിലും കാണപ്പെടുന്ന ഒരു സ്വഭാവമാണ് സെല്‍ഫി ഭ്രമം അഥവാ സെല്‍ഫി ഭ്രാന്ത്. സാഹചര്യം നോക്കാതെ സെല്‍ഫിക്ക് പോസു ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. സെല്‍ഫിയുടെ ഭംഗി കൂട്ടാന്‍ പലപ്പോഴും ആളുകള്‍ മുഖത്തിന്റെ സ്വഭാവിക രീതി തന്നെ മാറ്റുന്നു. ചുണ്ടുകള്‍ പലരീതിക്ക് വച്ചും കണ്ണുകള്‍ വ്യത്യസ്ത സ്റ്റൈലിലാക്കിയും സെല്‍ഫി പ്രേമം അങ്ങനെ നീളുന്നു.
പക്ഷേ സെല്‍ഫിയെടുക്കുമ്പോള്‍ സംഭവിക്കുന്ന ചില അബദ്ധങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. ഇന്നത്തെ ഈ സെല്‍ഫിയുഗത്തില്‍ കോസ്‌മെറ്റിക് സര്‍ജറികളുടെ എണ്ണം കൂടുന്നുവെന്നാണ് കണ്ടെത്തല്‍.

സെല്‍ഫിയെടുക്കുമ്പോള്‍ നമ്മുടെ മുഖത്തിന് നേരെ അഭിമുഖമായി മൂക്കിനോട് ചേര്‍ന്നാണ് ഫോണ്‍ പിടിക്കുന്നത്. ഇത് ഫോട്ടോയില്‍ മൂക്കിന്റെ വലിപ്പം 30 ശതമാനം അധികം കാണിക്കും. നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഉള്ള ലുക്ക് നന്നാക്കാനാണ് കൂടുതല്‍ ആള്‍ക്കാരും സര്‍ജറിക്ക് എത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വെറുതെ സര്‍ജറി ചെയ്യാതെ സത്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചാലും ആള്‍ക്കാര്‍ക്ക് മനസ്സിലാകില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.