കുറഞ്ഞ വേദനയോടു കൂടി ഇന്‍സുലിന്‍ എടുക്കാം..

0
83

രാജ്യത്തെ 97,700ലേറെ കൂട്ടികള്‍ക്ക് ടൈപ്പ് 1 വിഭാഗത്തിലുള്ള പ്രമേഹത്തെ ചെറുക്കാനായി ഇന്‍സുലിന്‍ ഇന്‍ജക്ഷനെ ആശ്രിയക്കേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെയാണ് ഇതു കണ്ടു വരുന്നത്. ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്ക് ദിവസേന നിരവധി തവണ ഇന്‍സുലിന്‍ കുത്തിവെപ്പു നടത്തേണ്ടി വരും.

സൗകര്യപ്രദമായ രീതിയിലും കുറഞ്ഞ വേദനയോടു കൂടിയും ഇന്‍സുലിന്‍ നല്‍കാനായി ഇന്‍സുലിന്‍ പമ്പുകള്‍ ലഭ്യമാണ്. ഏതു പ്രായക്കാര്‍ക്കും ഇതുപയോഗിക്കാം. അതിനാല്‍ തന്നെ ഇന്‍സുലിന്‍ പമ്പുകള്‍ ഉപയോഗിക്കുന്ന രീതിക്ക് ഇപ്പോള്‍ ജനപ്രീതി വര്‍ധിച്ചു വരികയാണ്. തുടര്‍ച്ചയായി ഗ്ലൂക്കോസ് നിരീക്ഷിക്കുന്നതിനുള്ള ഉപകരണവും ഇതിനോടൊപ്പമുണ്ടാകും. ഒരു ബട്ടണ്‍ അമര്‍ത്തി ഇന്‍സുലിന്‍ നല്‍കാനാവുന്നതും കൊണ്ടു നടക്കാനാവുന്നതുമായ ഇത് വസ്ത്രത്തിനുള്ളില്‍ ധരിച്ച് ശരീരവുമായി ബന്ധിപ്പിക്കുകയും ചെയ്യാം.

ടൈപ്പ് 1 പ്രമേഹത്തിന് സ്ഥിരമായി ഇന്‍സുലിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം ആവശ്യമാണ്. വീട്ടില്‍ വെച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും രോഗികളും അടുത്ത ബന്ധുക്കളും മനസ്സിലാക്കേണ്ടതാണ്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൂടുതല്‍ ആശ്വാസവും സ്വാതന്ത്ര്യവും നല്‍കുന്നതുമാണ് ഇന്‍സുലിന്‍ പമ്പുകള്‍.