635 കോടിയുടെ ആസ്തി;സമാജ്‌വാദി പാര്‍ട്ടി രാജ്യത്ത് ഏറ്റവും അധികം സ്വത്തുള്ള പ്രാദേശിക പാര്‍ട്ടി

0
43

ന്യൂഡല്‍ഹി: രാജ്യത്ത് പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവുമധികം സ്വത്തുള്ളത് സമാജ്വാദി പാര്‍ട്ടി (എസ്പി)ക്കെന്ന് റിപ്പോര്‍ട്ട്. 2015-16 കാലയളവില്‍ സമാജ്വാദി പാര്‍ട്ടിക്ക് 635 കോടിയുടെ സ്വത്തുക്കളുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) വ്യക്തമാക്കി. 22 പ്രാദേശിക പാര്‍ട്ടികളുടെ വിവരങ്ങള്‍ വച്ചുനടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണു നടപടി.

2011-12 സാമ്പത്തിക വര്‍ഷം 212.86 കോടി സ്വത്തുക്കളാണ് എസ്പിക്കുണ്ടായിരുന്നത്. 2015-16 ആയപ്പോഴേക്കും ഇത് 634.96 കോടിയായി ഉയര്‍ന്നു. 198 ശതമാനത്തിന്റെ വര്‍ധനയാണ് ഇതിനിടയ്ക്കുണ്ടായത്. 2011-12ല്‍ ഉണ്ടായിരുന്നതിനേക്കാളും 155 ശതമാനത്തിന്റെ വര്‍ധനവാണ് 2015-16ല്‍ അണ്ണാ ഡിഎംകെയ്ക്കുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനും നല്‍കിയ രേഖകള്‍ പ്രകാരമുള്ള കണക്കുകളാണു പുറത്തുവന്നിരിക്കുന്നത്.