മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കല്‍ ചടങ്ങ് ക്ഷേത്രഭരണസമിതി ഉപേക്ഷിച്ചു

0
56

തിരുവനന്തപുരം: മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ ചടങ്ങ് നടത്താനുള്ള നീക്കം ക്ഷേത്രഭരണസമിതി ഉപേക്ഷിച്ചു. സംഭവം നവമാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാകുകയും ചടങ്ങിനെതിരെ നടപടിയെടുക്കാന്‍ ദേവസ്വം മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രഭരണസമിതിയുടെ തീരുമാനം. തിങ്കളാഴ്ചയാണ് മഹാഘോര യജ്ഞം എന്നു പേരിട്ടിരിക്കുന്ന രക്താഭിഷേക ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

 

Related Link

മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കല്‍; വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ ചടങ്ങ് അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി