അബുദാബി ഫെസ്റ്റിവലില്‍ മികച്ച കലാ പ്രകടനം കാഴ്ചവെച്ച് അതിഥി രാജ്യമായ ഇന്ത്യ

0
70
OSSB La Phil Dudamel
OSSB La Phil Dudamel

അബുദാബി: മ്യൂസിക് ആന്‍ഡ് ആര്‍ട്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ മികച്ച കലാ പ്രകടനം കാഴ്ചവെച്ചു അതിഥി രാജ്യമായ ഇന്ത്യ. അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആസ്വദിക്കാന്‍ നൂറു കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വേഷ വിധാനത്തില്‍ സംഗീതവും നൃത്തവുമൊക്കെയായിട്ടാണ് കാണികളെ ഫെസ്റ്റിവലിലെ അതിഥി രാജ്യമായ ഇന്ത്യ സ്വീകരിച്ചത്. മര്‍ച്ചന്റ്സ് ഓഫ് ബോളിവുഡ് എന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ ആണ് അവതരിപ്പിച്ചത്. വൈഭവി മെര്‍ച്ചന്റ,് സുലെമാന്‍ മെര്‍ച്ചന്റ് സാലിം എന്നിവരാണ് പരിപാടി നയിച്ചത്. യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, യു എ ഇ ഇന്ത്യന്‍ സ്ഥാനപതി സവദീപ് സിങ് സൂരി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടി ആസ്വദിക്കാനെത്തി.