‘എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നത്’? ‘ഇര’ ടീസര്‍ പുറത്ത്

0
66

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇര എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ നടന്ന സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ടീസര്‍. ദിലീപിനെ തെളിവെടുപ്പിനായി ഹോട്ടലിലേക്ക് കൊണ്ടുവന്നപ്പോള്‍ എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നതെന്ന് ചാനല്‍ റിപ്പോര്‍ട്ടറോട് ചോദിച്ചിരുന്നു. ഈ ഡയലോഗും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈശാഖും ഉദയകൃഷ്ണയും നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് ഇര. വൈശാഖിന്റെ അസോഷ്യേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീന്‍ ജോണാണ്.

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി മുപ്പതോളം താരങ്ങളും അഭിനയിക്കുന്നു. സംഗീതം ഗോപിസുന്ദര്‍, ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍. ചിത്രസംയോജനം ജോണ്‍കുട്ടി. രചന ഹരി നാരായണന്‍. ലൈന്‍ പ്രൊഡ്യൂസര്‍ വ്യാസന്‍ ഇടവനക്കാട്.