കമ്മാരസംഭവം ; നമിത പ്രമോദിനെ പരിചയപ്പെടുത്തി പുതിയ പോസ്റ്റര്‍ പുറത്തിങ്ങി

0
95

 

രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ വ്യത്യസ്ത തരത്തിലുള്ള ഗെറ്റപ്പ് കാണിക്കുന്ന സ്‌പെഷ്യല്‍ പോസ്റ്ററും ഫസ്റ്റ് , സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകളുമാണ് ഇതുവരെ പുറത്തുവിട്ടത്. ചിത്രത്തിലെ നായികയായ നമിതപ്രമോദിനെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വിട്ടത്.
പ്രതിസന്ധികള്‍ക്കിടയിലും രാമലീല വന്‍ഹിറ്റായിരുന്നു. ആരാധകര്‍
കമ്മാരസംഭവവും രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ശുഭപ്രതീക്ഷ. ഇതുവരെ ഇറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത് മുരളി ഗോപിയാണ്.