ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്; ദക്ഷിണാഫ്രിക്കയ്ക്ക് 20 റണ്‍സ് ലീഡ്

0
55


പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 263 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 80 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന എ.ബി.ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍(57), ഹഷിം അംല(56) എന്നിവരും നന്നായി ബാറ്റ് ചെയ്തു. ഡിവില്ലിയേഴ്‌സിനൊപ്പം 14 റണ്‍സെടുത്ത വെര്‍ണന്‍ ഫിലാന്‍ഡറാണ് ക്രീസില്‍.

ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സും മിച്ചല്‍ മാര്‍ഷും രണ്ടും മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, നതാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 243 റണ്‍സിന് പുറത്തായിരുന്നു.