തുഷാറിനെ തഴഞ്ഞ് ബിജെപി; വി. മുരളീധരന് രാജ്യസഭ സീറ്റ്

0
78

തിരുവനന്തപുരം: ബി.ഡി.ജെ.എസ് പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റിനായുള്ള അവകാശവവാദം ബിജെപി കേന്ദ്രനേതൃത്വം തള്ളി. കേരളത്തില്‍ നിന്നും ബിജെപി നേതാവ് വി.മുരളീധരനെ എംപിയാക്കാനുള്ള നീക്കം ആരംഭിച്ചു.ബി.ഡി.ജെ.എസിന്റെ സകല കണക്ക് കൂട്ടലുകള്‍ക്കും വിള്ളല്‍ വീഴ്ത്തിയാണ് സുപ്രധാന തീരുമാനവുമായി ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തെത്തിയത്. തീരുമാനം ഉടനെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.മോദി മന്ത്രിസഭയില്‍ കേരളത്തിന് പ്രാമുഖ്യം കിട്ടാനുള്ള സാഹചര്യമാണ് ഇതോടെ ഉടലെടുത്തിരിക്കുന്നത്. എ.ബി.വി.പി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്ന മുരളീധരന്‍ ഇപ്പോള്‍ ദേശീയ നിര്‍വാഹക സമിതി അംഗമാണ്.

രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും േകരളത്തിന് നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്‌നം. തുഷാര്‍വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഡിജെഎസ്. വരുന്ന പതിനാലം തിയ്യതി നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനപരിശോധിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്.