യുപി ഉപതിരഞ്ഞെടുപ്പ്: ഗോരഖ്പുരിലും ഫുൽപുരിലും കുറഞ്ഞ പോളിങ്

0
69

ലക്നൗ∙ ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു. ഗോരഖ്പുരിൽ 43 ശതമാനവും ഫുൽപൂരിൽ 37.39 ശതമാനവും പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ നീണ്ട പോളിങ്ങിനിടെ രണ്ടിടങ്ങളിലും കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബിജെപി, എസ്പി, കോണ്‍ഗ്രസ് പാർട്ടികളുടെ പോരാട്ടമാണ് രണ്ടു സീറ്റുകളിലും നടക്കുന്നത്. ഗോരഖ്പുരിൽ പത്തു പേരും ഫുൽപുരില്‍ 22 പേരുമാണ് ജനവിധി തേടുന്നത്. മാർച്ച് 14നാണു രണ്ടിടങ്ങളിലും വോട്ടെണ്ണൽ.