യു എ ഇയിലേക്ക് തൊഴില്‍ വിസ: സ്വഭാവ സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റ് നിർത്തുന്നു

0
60

മലപ്പുറം: യു എ ഇയിലേക്ക് ജോലി ആവശ്യാര്‍ഥം പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴി നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) വിദേശകാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് തള്ളുന്നു. ജില്ലാ പോലീസ് ഓഫീസ്, ലോക്കല്‍ പോലീസ് ലഭിച്ച സര്‍ട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണമെന്ന നിര്‍ബന്ധമാണ് ഓണ്‍ലെനായി അപേക്ഷിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നത്. ഫെബ്രുവരി നാലിനാണ് യു എ ഇ പുതിയ നിയമം നടപ്പാക്കിയത്.

പിന്നീട് ദുബൈ ഈ നിയമം പിന്‍വലിച്ചെങ്കിലും മറ്റ് ആറ് എമിറേറ്റുകളിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് ബാധകമാണ്.ഓണ്‍ലൈനായി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കുമ്പോള്‍ തന്നെ 500 രൂപ ഫീസടച്ച് അപേക്ഷ നല്‍കുന്നവര്‍ക്ക് ലഭിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റുകളാണ് അറ്റസ്റ്റ് ചെയ്യാതെ തിരിച്ചയക്കുന്നത്. ഇത്തരത്തില്‍ നൂറുകണക്കിന് പേരുടെ അപേക്ഷകളാണ് ദിവസവും മടങ്ങുന്നത്. അപേക്ഷകന്റെ പേരില്‍ എന്തെങ്കിലും കേസുണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിവരം പോലീസിനാണ് കൃത്യമായി ലഭ്യമാകുക എന്നതാണ് പോലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രം അംഗീകരിച്ചാല്‍ മതിയെന്ന തീരുമാനത്തിന് പിന്നില്‍.