ലൈ​റ്റ് മെ​ട്രോ; അ​നു​മ​തി ല​ഭി​ച്ചാ​ൽ ശ്രീ​ധര​​നു​മാ​യി ച​ർ​ച്ച ചെ​യ്യുമെന്ന് ജി. ​സു​ധാ​ക​ര​ൻ

0
75

തി​രു​വ​ന​ന്ത​പു​രം: ലൈ​റ്റ് മെ​ട്രോ വി​ഷ​യ​ത്തി​ല്‍ ഇ. ​ശ്രീ​ധ​ര​നെ സ​ർ​ക്കാ​ർ ഓ​ടി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ത​ങ്ങ​ൾ​ക്ക് ആ​രെ​യും ഓ​ടി​ച്ച് ശീ​ല​മി​ല്ലെ​ന്നും . പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​മെ​ന്നും പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ചാ​ൽ ശ്രീ​ധ​നു​മാ​യി ച​ർ​ച്ച ചെയ്യുമെന്ന്  അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​ധ​ര​നെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മെ​ട്രോ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ലം​ഭാ​വം കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ർ അ​ത് തെ​ളി​യി​ച്ചാ​ൽ ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു.പ​ദ്ധ​തി​ക്ക് സ​ഹാ​യം ത​രി​ല്ലെ​ന്ന് കേ​ന്ദ്രം പ​റ​ഞ്ഞാ​ൽ ഈ ​പ​റ​യു​ന്ന​വ​രൊ​ന്നും കൂ​ടെ നി​ൽ​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.