വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും

0
67

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ട പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക അംഗീകരിച്ചു. വ്യവസായിയും കേരള എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിനെ കര്‍ണാടകയില്‍ നിന്ന് വീണ്ടും മല്‍സരിപ്പിക്കും. ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവു ഉള്‍പ്പെടെ എട്ടു പുതുമുഖങ്ങള്‍ രാജ്യസഭയിലെത്തും.