സിമന്റ് ചാക്ക് സ്വയം ഇറക്കി; ഗൃഹനാഥനെ ചുമട്ടുതൊഴിലാളികള്‍ കൈയേറ്റം ചെയ്തു

0
74

കോട്ടയം: കുമരകത്ത് വീട് പണിക്ക് സിമന്റ് ചാക്ക് സ്വയം ഇറക്കിയ ഗ്യഹനാഥനെ ചുമട്ട് തൊഴിലാളികള്‍ ലോറിയില്‍ നിന്നും വലിച്ച് താഴെയിട്ടതായി പരാതി. കുമരകം പഞ്ചായത്തിലെ ആന്റണിക്കാണ് പരിക്കേറ്റത്. ആന്റണിയുടെ വിരലിന് ഒടിവുണ്ട്.

സിമന്റ് ഇറക്കുന്നത് താെഴിലാളികള്‍ തടസപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തതായി കുമരകം പൊലീസ് അറിയിച്ചു.