സ്‌പൈസി ചിക്കന്‍ പോപ്‌കോണ്‍

0
69

 

ചേരുവകള്‍:

ബോണ്‍ലെസ് ചിക്കന്‍ ബ്രസ്റ്റ് -450 ഗ്രാം
മൈദ -അര കപ്പ്
കോണ്‍ഫ്‌ലോര്‍ -രണ്ട് ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി -രണ്ട് ടീസ്പൂണ്‍
മുളകുപൊടി -രണ്ട് ടീസ്പൂണ്‍
മുട്ട – ഒരെണ്ണം
ബ്രഡ് ക്രമ്ബ്‌സ് -ആവശ്യത്തിന്
കോണ്‍ഫ്‌ലേക്‌സ് പൊടിച്ചത് -കാല്‍ കപ്പ്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം :

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി അര ടീസ്പൂണ്‍ മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് 10 മിനിറ്റ് വയ്ക്കുക. മൈദ, കോണ്‍ഫ്‌ലോര്‍, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക.

ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷ്ണങ്ങള്‍ കോട്ട് ചെയ്ത്, വീണ്ടും അഞ്ച് മിനിറ്റ് കൂടി മാറ്റിവയ്ക്കുക. ശേഷം പതപ്പിച്ച മുട്ടയില്‍ മുക്കി ബ്രഡ് ക്രമ്ബ്‌സ്, കോണ്‍ഫ്‌ലേക്‌സ് പൊടിച്ചത് മിക്‌സ് ചെയ്തതില്‍ കോട്ട് ചെയ്ത് ചൂടായ എണ്ണയില്‍ ചെറുതീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുമ്‌ബോള്‍ വറുത്ത് കോരുക. ടുമാറ്റോ സോസിനോടൊപ്പം വിളമ്പാവുന്നതാണ്.