എസ്‌എഫ്‌ഐ നേതാവിനെ കുത്തിയ സംഭവം; മൂ​ന്ന് ആ​ർ​എ​സ്എ​സു​കാ​ർ കൂ​ടി അ​റ​സ്റ്റി​ൽ

0
51

ത​ളി​പ്പ​റ​ന്പ്: ക​ണ്ണൂ​രി​ൽ എ​സ്എ​ഫ്ഐ നേ​താ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. കൂ​വേ​രി സ്വ​ദേ​ശി​ക​ളാ​യ കെ.​ശ​ര​ത്ത്കു​മാ​ർ(20), പി.​വി.​അ​ക്ഷ​യ് (22), എം.​വി.​അ​തു​ൽ (20) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ചെ​റു​കു​ന്ന് ഒ​ത​യ​മ്മാ​ടം സ്വ​ദേ​ശി ബി​നീ​ഷി​നെ​യാ​ണ് ഇ​നി പി​ടി​കി​ട്ടാ​നു​ള്ള​ത്.

അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ എ​സ്എ​ഫ്ഐ ത​ളി​പ്പ​റ​ന്പ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് യൂ​ണി​റ്റ് ജോ. ​സെ​ക്ര​ട്ട​റി​യും കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ.​വി.​കി​ര​ണ്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ആ​ന്ത​രി​കാ​വ​യ​വ​മാ​യ പ്ലീ​ഹ​യ്ക്കു മു​റി​വേ​റ്റ കി​ര​ണ്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്.