ഒടിയന്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

0
72

ഒടിയന്റെയും തേങ്കുറിശിയുടെയും കഥ പറയാൻ. കാലത്തെ അതിജീവിച്ച് മായാജാലം പ്രവർത്തിക്കാന്‍ മോഹന്‍ലാലിന്‍റെ ഒടിയന്‍ ഒരുങ്ങകയാണ്. റെക്കോർഡുകൾ ഭേദിച്ച് ഒടിയന്റെ ടീസർ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റും ഇതിവൃത്തമായി വരുന്ന ചിത്രം ഫാന്റസി ഗണത്തിലാണ് നിര്‍മ്മിക്കുന്നത്. അവസാനഷെഡ്യൂള്‍ പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് പുരോഗമിക്കുന്നത്. സിനിമാ ലൊക്കേഷനിലെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.