ഓഹരി സൂചികകളില്‍ മികച്ച മുന്നേറ്റം

0
68

മുംബൈ: സെന്‍സെക്‌സ് 610.80 പോയിന്റ് ഉയര്‍ന്ന് 33,917.94ലും നിഫ്റ്റി 194.50 പോയിന്റ് നേട്ടത്തില്‍ 10,421.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ട്രംപിന്റെ ലോഹ ഇറക്കുമതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഏറെയും അകന്ന സാഹചര്യത്തില്‍ ആഗോള വിപണികളെല്ലാം നേട്ടത്തിലായിരുന്നു. യുഎസ് ജോബ് ഡാറ്റയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതും ആഗോള സൂചികകള്‍ക്ക് തുണയായി.

ബിഎസ്ഇയിലെ 1371 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1345 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഭാരതി എയര്‍ടെല്‍, വേദാന്ത, ഐടിസി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ഇന്‍ഫോസിസ്, റിലയന്‍സ്, മാരുതി സുസുകി, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കോള്‍ ഇന്ത്യ, അരബിന്ദോ ഫാര്‍മ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായണ് ക്ലോസ് ചെയ്തത്.