കുവൈത്തിൽ സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ ഇനി സ്വദേശികൾക്കായി പരിമിതപ്പെടുത്തും

0
58

ദോഹ : കുവൈത്തിൽ സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തിയേക്കും. ഭരണതല തസ്തികകളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതു സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ തീരുമാനിച്ചു . സ്വകാര്യമേഖലയിൽ എത്ര സ്വദേശികൾക്കു തൊഴിൽ നൽകാൻ സാധിക്കുമെന്ന് കണ്ടെത്താനാണു പഠനം.

രാജ്യത്ത് സ്വദേശി-വിദേശി അനുപാതത്തിൽ നിലവിലുള്ള ഭീമമായ അന്തരം കുറക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.