കെ എഫ് സിയില്‍ അവസരം

0
58


കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളിലും സ്ഥിര നിയമനമാണുള്ളത്.

ഫുള്‍ടൈം റഗുലര്‍ ബിരുദവും സി.എ.ഐ.ഐ.ബിയും അല്ലെങ്കില്‍ എ.സി.എ./ എഫ്.സി.എ./ എ.ഐ.സി.ഡബ്ല്യു.എ./ എഫ്.ഐ.സി.ഡബ്ല്യു.എ./ സി.എസ്. അല്ലെങ്കില്‍ ഫുള്‍ ടൈം റഗുലര്‍ എം.ബി.എ.യാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത.

മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന എം.ബി.എ.ക്കാര്‍ക്ക് ബി.ടെക് കൂടി വേണം. ജനറല്‍ മാനേജര്‍- 12 വര്‍ഷം, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് 9 വര്‍ഷം, മാനേജര്‍ 7 വര്‍ഷം, ഡെപ്യൂട്ടി മാനേജര്‍ 5 വര്‍ഷം എന്നിങ്ങനെയാണ് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള മുന്‍പരിചയം.

ഉയര്‍ന്ന പ്രായം: ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍- 50 വയസ്സ്. മാനേജര്‍- 40 വയസ്സ്, ഡെപ്യൂട്ടി മാനേജര്‍ 35 വയസ്സ്. വിശദവിവരങ്ങള്‍ക്ക് www.kfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: മാര്‍ച്ച് 27