ചെങ്ങന്നൂരില്‍ സജി ചെറിയാനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

0
61

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്.

സജി ചെറിയാന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ തന്നെ സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നാണുണ്ടായത്. കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ഗുരുദാസന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ എന്നിവരാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. ശുപാര്‍ശ കേന്ദ്രനേതൃത്വം അംഗീകരിച്ചു.