ജയാബച്ചനെതിരായ പരാമര്‍ശം; ന​രേ​ഷ് അ​ഗ​ർ​വാ​ളി​നെ ത​ള്ളി സുഷമാ സ്വരാജ്

0
61

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മാ​ജ്വാ​ദി പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ന​രേ​ഷ് അ​ഗ​ർ​വാ​ളി​നു ത​ല്ലും ത​ലോ​ട​ലു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ന​രേ​ഷ് അ​ഗ​ർ​വാ​ളി​നെ പാ​ർ​ട്ടി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത​തി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​യ ബ​ച്ച​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളെ ത​ള്ളു​ക​കൂ​ടി​യാ​യി​രു​ന്നു മ​ന്ത്രി. ജ​യ ബ​ച്ച​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​നു​ചി​ത​വും അ​സ്വീ​കാ​ര്യ​വു​മാ​ണെ​ന്ന് സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ജയബച്ചന് രാജ്യസഭ സീറ്റ് നല്‍കിയ സമാജ് വാദിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജ്യസഭാംഗമായ രേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശ് നിയമസഭയില്‍ 47 എംഎല്‍എമാരാണുള്ളത്. അതിനാല്‍ ഒരാളെ മാത്രമെ സമാജ് വാദി പാര്‍ട്ടിക്ക് ജയിപ്പിക്കാനാകൂ. അഗര്‍വാളിന് സീറ്റ് നല്‍കാതെ ജയ ബച്ചന് നല്‍കിയതാണ് അഗര്‍വാളിനെ ചൊടിപ്പിച്ചത്. എനിക്ക് സീറ്റ് നല്‍കാതെ ഡാന്‍സ് ചെയ്തു നടന്നവള്‍ക്ക് സീറ്റ് നല്‍കിയത് ശരിയായില്ല. പത്രസമ്മേളനത്തില്‍ നരേഷ് അഗര്‍വാള്‍ പറഞ്ഞു. ഈ പ്രസ്താവനയാണ് അനുചിതമായിപ്പോയെന്ന് സുഷമാ സ്വരാജ് പ്രതികരിച്ചത്.നേ​ര​ത്തെ, പ​ശു സം​ര​ക്ഷ​ണ​ത്തി​ൻ​റെ പേ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഹി​ന്ദു ദൈ​വ​ങ്ങ​ളെ മ​ദ്യ​വു​മാ​യി ബ​ന്ധി​പ്പി​ച്ച് ഇ​ദ്ദേ​ഹം ന​ട​ത്തി​യ പ​രാ​മ​ർ​ശ​വും വി​വാ​ദ​മാ​യി​രു​ന്നു.