തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന ആവശ്യവുമായി ജേക്കബ് തോമസ് ഹൈക്കോടതിയില്‍

0
56

കൊച്ചി: തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന ആവശ്യവുമായി ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കതിരെ ഭീഷണിയുണ്ട്. തനിക്കു മാത്രമല്ല കുടുംബത്തിനും ഭീഷണിയുള്ള സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. നേരെത്ത ഇതുസംബന്ധിച്ച പരാതി പ്രധാനമന്ത്രിക്കും വിജലിന്‍സ് കമ്മീഷണര്‍ക്കും നല്‍കിയിരുന്നു. പക്ഷേ ഇതുവരെ ആരും നടപടിയെടുത്തിയിട്ടില്ല.

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കതിരെ ഗൂഢാലേചന നടത്തുന്നതായി ജേക്കബ് തോമസ് പറയുന്നു. ഈ ഗൂഢാലേചന അന്വേഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയുണ്ടായിട്ടില്ല. അഴിമതിക്കതിരെ നടപടി സ്വീകരിക്കുന്നവരെ സംരക്ഷണമെന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.