തേനിയിലെ കാട്ടുതീ: തെരച്ചില്‍ അവസാനിപ്പിച്ചു

0
55

കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയെ തുടര്‍ന്നു നടത്തിവന്ന തെരച്ചില്‍ അവസാനിപ്പിച്ചു. വനമേഖലയില്‍ ഇനി ആരും ഇല്ലെന്നും മുഴുവന്‍ പേരെയും രക്ഷിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമസേനയും കമാന്‍ഡോകളും നടത്തിവന്ന തെരച്ചിലാണ് അവസാനിപ്പിച്ചത്.

വനത്തിനുള്ളില്‍ 39 പേരടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിന് പോയത്. ഇവരില്‍ 30 പേരെ രക്ഷപെടുത്തി. 9 പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും ട്രക്കിങ് സംഘത്തിലുണ്ടായിരുന്നു.