പഞ്ചാബി സ്റ്റൈലില്‍ മീന്‍ വറുക്കാം

0
89

 

ചേരുവകള്‍:

മീന്‍-400 ഗ്രാം

കടലമാവ്-2 കപ്പ്

റവ-1 ടേബിള്‍ സ്പൂണ്‍

മുട്ട-1

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍

പച്ചമുളക്-4

ചെറുനാരങ്ങാനീര്-അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍

മുളകുപൊടി-അര ടീസ്പൂണ്‍

ജീരകപ്പൊടി-ഒരു നുള്ള്

ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍

ഉപ്പ്

ഓയില്‍

മല്ലിയില

തയ്യാറാക്കുന്ന വിധം :

മീനില്‍ ഉപ്പും ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും പുരട്ടി 10 മിനിറ്റു വയ്ക്കുക. കടലമാവ്, റവ, മസാലപ്പൊടികള്‍, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിയില എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. പാകത്തിന് അല്‍പം വെള്ളം ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കണം. ഒരു പാനില്‍ ഓയില്‍ തിളപ്പിച്ച് മീന്‍ മാവില്‍ മുക്കി വറുക്കുക.