പെരുമ്പാവൂരില്‍ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടി

0
39

 

 

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഒന്നാം മൈലില്‍ നിന്നും 2 കിലോ ഹാഷിഷ് പിടികൂടി. സംഭവത്തില്‍ ഇടുക്കി കമ്പിളിക്കണ്ടം സ്വദേശി മനോജ് എന്നു വിളിക്കുന്ന ആന്റണിയെ (38) പെരുമ്പാവൂര്‍ പൊലീസ് പിടികൂടി.ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ഇതിന് ഒന്നര കോടിയോളം രൂപ വില വരും. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍
പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.